Sunday, October 5, 2008

ചലച്ചിത്രോല്സവം - അവസാനദിവസം

ചിത്രശാല

ഇരുട്ട്

ആളൊഴിഞ്ഞ തണുത്ത
ഇരിപ്പിടങ്ങള്‍

തിരശീലയില്‍

മാറി മറയുന്ന
ചിത്രങ്ങള്‍

ഒരേ കൈതാങ്ങിയില്‍
കൈകള്‍ താങ്ങി
അവസാന നിരയില്‍
നീയും ഞാനും.

പിന്‍മുറിയിലെ
എന്‍റെ ആത്മാവിനു
മൂളാന്‍
മൂക ഗസലുകള്‍
കൈ വെള്ളയില്‍ വച്ചു തന്നു
ഇടയിലെപ്പോഴോ
നീ
ഇറങ്ങി പോയി ....


ഓരോ
കാല്‍ വയ്പ്പിലും
വിരഹ ചിതലുകള്‍
പിന്നിലേക്കുപേക്ഷിച്ച
പ്രണയ പുറ്റിന്റെ
ചെറു തരികള്‍
എന്‍റെ
സ്വപ്നങ്ങളില്‍
സിരാ- ധമനികള്‍
പടര്‍ത്തുന്നു ....

അടര്‍ത്തി പൊടിക്കുമ്പോഴും
കാറ്റു വേഗം
അവ
തുടുത്തുരുവപ്പെടുന്നു ....

1 comment:

K.H.Shareef said...

നന്നായിട്ടുണ്ട് .......കവിതയെക്കുറിച്ച് എനിക്കൊന്നുമറിയില്ലെങ്കിലും........ഇനിയും തീവ്രതയോടെ എഴുതുക..
ഓര്‍മകളിലെ നിങ്ങളുടെ വര്‍ണങ്ങള്‍ മാഞ്ഞുപോകാതിരിക്കട്ടെ ..............ഇത്രകൂടെ ............
നിര്‍ദോഷിയായ പഥിക
കര്‍മബന്ധത്തിന്‍റെ ഏതു ചരടാണ് നിങ്ങളെ ഈ വഴിയിലെത്തിച്ചത്‌
-ഓ.വി.വിജയന്‍

Related Posts Plugin for WordPress, Blogger...

Pages